കാെട്ടാരക്കര: മുസ്ളീം സ്ട്രീറ്റ് ശാസ്താംമുകളിൽ സ്ഥാപിച്ച മസ്ജിദും മദ്രസയും കൊട്ടാരക്കര ജുംഅ മസ്ജിദ് ചീഫ് ഇമാം അഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. ഇമാംമൂസ മൗലവി അൽ ഹസനി അദ്ധ്യക്ഷത വഹിച്ചു. മനശാസ്ത്ര വിദഗ്ധൻ സുലൈമാൻ രണ്ടത്താണി, ഇ.പി.അബൂബക്കർ എന്നിവർ അതിഥികളായി. കുട്ടികളുടെ കലാപരിപാടികളും മതപണ്ഡിതരെ ആദരിക്കലും ഉണ്ടായിരുന്നു.