കൊട്ടാരക്കര: വെളിയം അഞ്ചുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയുടെ ശിലാപൂജയും നിർമ്മാണ ഉദ്ഘാടനവും നടത്തി. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. മേൽശാന്തി ഓമനക്കുട്ടൻ നമ്പൂതിരി ശിലാപൂജയ്ക്ക് കാർമ്മികത്വം വഹിച്ചു.