കൊട്ടാരക്കര: പട്ടികജാതി ക്ഷേമസമിതി കൊട്ടാരക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. ജില്ലാ സെക്രട്ടറി ജി.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.രാമദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സി.നാരായണൻ, കെ.രാധാകൃഷ്ണൻ, ജി.മുകേഷ്, സന്തോഷ് ദാസ്, മംഗളൻ, ബി.രാജേന്ദ്രൻ, വിജയകുമാർ എന്നിവർ സംസാരിച്ചു.