lightning

കൊട്ടാരക്കര: കൊട്ടാരക്കര അതിതീവ്ര ഇടിമിന്നൽ സാദ്ധ്യതാ മേഖലാ പട്ടികയിൽ ഇടംപിടിച്ചു. ഒരാഴ്ചയായി അതിതീവ്രമായ ഇടിമിന്നൽ പ്രദേശത്ത് അനുഭവപ്പെടുന്നുമുണ്ട്. മിനിസ്ട്രി ഒഫ് എർത്ത് ആൻഡ് സയൻസ് ദിവസവും പുറത്തിറക്കുന്ന ഇടിമിന്നൽ സൂചികയിലാണ് കൊട്ടാരക്കരയും ഉൾപ്പെട്ടത്. ചടയമംഗലം, പുനലൂർ, കരവാളൂർ, ഓടനാവട്ടം, പൂയപ്പള്ളി, വാളകം പ്രദേശങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.