hospital

 ഊർദ്ധ്വൻ വലിച്ച് ജീവൻരക്ഷാ സംവിധാനം

കൊല്ലം: ജീവൻരക്ഷാ മരുന്നുകളും സംവിധാനങ്ങളും വാങ്ങാനുള്ളതടക്കം ജില്ലാ ആശുപത്രിയുടെ ആറ് ഇ- ടെണ്ടറുകളും 24 ടെണ്ടറുകളും 25 ക്വട്ടേഷനുകളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി. രണ്ട് തവണ അപേക്ഷ നൽകിയിട്ടും ടെണ്ടറുകളിൽ തുടർനടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് അനുമതി ലഭിച്ചില്ല.

ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ്, ബലൂൺ, ഇതിന് പുറമേ ഓക്സിജൻ തുടങ്ങിയവയുടെ വാങ്ങലുമായി ബന്ധപ്പെട്ടതാണ് തടസപ്പെട്ട അഞ്ച് ഇ​- ടെണ്ടറുകൾ. ടെണ്ടറുകളിൽ വിവിധ ജീവൻരക്ഷാ മരുന്നുകളും ചെറുതും വലുതുമായ വിവിധ അറ്റകുറ്റപ്പണികളും ഉൾപ്പെടുന്നു. പല ടെണ്ടറുകളുടെയും കാലാവധി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് കഴിഞ്ഞെങ്കിലും കരാർ ഒപ്പിടാനായില്ല. ഏറ്റവും ഒടുവിൽ കാലാവധി അവസാനിച്ച കരാറുകാരിൽ നിന്ന് തന്നെ അത്യാവശ്യമുള്ള ജീവൻരക്ഷാ മരുന്നുകളും സംവിധാനങ്ങളും വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. കരാറില്ലാതെയുള്ള ഈ വാങ്ങൽ പിന്നീട് ഓഡിറ്റിൽ തങ്ങളുടെ പേരിൽ ബാദ്ധ്യത ചുമത്തുമോയെന്ന ആശങ്ക ഉദ്യോഗസ്ഥർക്കുണ്ട്. മറ്റ് ചില ആശുപത്രികളിലും സമാനമായ അവസ്ഥയാണ്.

''

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മരുന്ന് വാങ്ങലുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇളവ് അനുവദിച്ചിരുന്നു. ഇത്തവണ പോളിംഗിന് മുൻപും ശേഷവുമായി രണ്ട് തവണ നേരിട്ട് ഇളവ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.

ഡോ. വസന്തദാസ്,

ജില്ലാ ആശുപത്രി സൂപ്രണ്ട്

 കുടുങ്ങിയത്

ഇ- ടെണ്ടറുകൾ - 06

ടെണ്ടറുകൾ - 24

ക്വട്ടേഷനുകൾ - 25