കൊട്ടാരക്കര: വിഷുവിപണി ലക്ഷ്യമാക്കി കൊട്ടാരക്കര ഇ.ടി.സി ഫാമിൽ നടത്തിയ വെള്ളരിക്കൃഷിയിൽ ഇക്കുറി നൂറുമേനി വിളവ്. രണ്ടുമാസം മുൻപാണ് ഇവിടെ വിഷുവിപണി മുന്നിൽ കണ്ട് വെള്ളരി കൃഷി നടത്തിയത്.ഒരു ക്വിന്റലിലധികം വെള്ളരി ഇവിടെ നിന്ന് വിളവെടുക്കാനായെന്ന് ഇ.ടി.സി പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ പറഞ്ഞു. സ്വാശ്രയ കർഷക വിപണി വഴി ഈ വെള്ളരി വിറ്റഴിച്ചു.സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിവിധ പച്ചക്കറി വിഭവങ്ങളായ പാവൽ, വെണ്ട,കോവയ്ക്ക, വഴുതന, കാന്താരി, ചീര എന്നിവയും കൃഷി ചെയ്തിരുന്നു.പച്ചക്കറി കൃഷിക്ക് പ്രിൻസിപ്പൽ ജി.കൃഷ്ണകുമാ‌ർ,ഫാം ജീവനക്കാരായ കെ.ജയകുമാർ, ഡി.പ്രസാദ്,എസ്. മഞ്ജുഎന്നിവർ നേതൃത്വം നൽകി.