c

പരവൂർ : കോട്ടപ്പുറം ജി. ദേവരാജൻ നഗർ റസിഡന്റ്‌സ് അസോസിയേഷനും പൊഴിക്കര ആരോഗ്യ കേന്ദ്രവും സംയുക്തമായി കോട്ടപ്പുറം ലിറ്റിൽ ഫ്ലവർ സ്കൂളിൽ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പരവൂർ നഗരസഭാ പരിധിയിൽ നിന്ന് 430ൽ അധികം പേർ വാക്സിനെടുത്തു. കൗൺസിലർ സ്വർണമ്മ സുരഷ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പൊഴിക്കര പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അഞ്ജന ബാബു, അസോസിയേഷൻ പ്രസിഡന്റ് രാജീവൻ ഉണ്ണിത്താൻ, സെക്രട്ടറി സുചിത്ത്, ട്രഷറർ ദിലൻ എന്നിവർ നേതൃത്വം നൽകി.