കൊല്ലം: വേടർ വനിതാമഹാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കർ ജയന്തി ആഘോഷം സംഘടിപ്പിച്ചു. കിളികൊല്ലൂർ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ശിവദാസൻ പെരുമ്പുഴ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അജിതാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈല പുഷ്പരാജൻ, സെക്രട്ടറി വത്സലാ ദ്വിതീയലാൽ, ജോയിന്റ് സെക്രട്ടറി സംഗീത, ട്രഷറർ ഗീതാ രഘു, രക്ഷാധികാരി ശരണ്യ മധു, ലതിക, മായ എന്നിവർ സംസാരിച്ചു.