c

പരവൂർ: കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഗർഭിണികൾ, 17ൽ താഴെ പ്രായമുള്ള കുട്ടികൾ, അലർജിയുള്ളവർ തുടങ്ങിയവരിൽ പലർക്കും വാക്സിനേഷൻ സമയത്ത് ലഭിക്കാതിരിക്കുന്ന ഘട്ടത്തിൽ ഹോമിയോ പ്രതിരോധ മരുന്നുകൾ ഉപയോഗപ്പെടുത്തണം. ജില്ലയിലെ എല്ലാ സ്വകാര്യ ഹോമിയോ ക്ലിനിക്കുകളിലും ഹോമിയോപ്പതി വകുപ്പ് നിർദ്ദേശിച്ച ഡോസേജിൽ കൊവിഡ് പ്രതിരോധ ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ ലഭ്യമാണെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷന് വേണ്ടി ജില്ലാ പ്രസിഡന്റ് ഡോ. പി. പരിമൾ ചാറ്റർജി, ജില്ലാ സെക്രട്ടറി ഡോ. എൽ.ബി. ശ്രീലത എന്നിവർ അറിയിച്ചു.