കൊല്ലം : 1984ൽ പ്രവർത്തനം തുടങ്ങിയ മുണ്ടയ്ക്കൽ തുമ്പറ മാർക്കറ്റ് നവീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്ഥലപരിമിതിയാണ് ഇവിടുത്തെ പ്രധാന പ്രശ്നം. മാർക്കറ്റിന് എതിർവശത്ത് നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സിന് പിന്നിലുള്ള കോർപ്പറേഷന്റെ സ്ഥലം മാർക്കറ്റിനായി വിനിയോഗിക്കണം. മുണ്ടയ്ക്കൽ എച്ച് ആൻഡ് സി റോഡ്, തുമ്പറ മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ തെരുവുനായ ശല്യം തടയാൻ അധികൃതർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.ജെ. ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൽ. ബാബു, എൻ. നിയാസ്, ജി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ - എ.ജെ. ഡിക്രൂസ് (പ്രസിഡന്റ് ), എസ്. സന്തോഷ് കുമാർ, ജി. ജോസഫ് (വൈസ് പ്രസിഡന്റുമാർ), എൽ. ബാബു (ജനറൽ സെക്രട്ടറി), എൻ. നിയാസ്, ബി. വിമല (ജോയിന്റ് സെക്രട്ടറിമാർ), ടി. ബിജു (ട്രഷറർ).