കൊട്ടാരക്കര: എസ്.എൻ.ഡിപി യോഗം കൊട്ടാരക്കര യൂണിയൻ ആർ.ശങ്കർ സ്മാരക യൂണിയനിലെ യൂണിയൻ കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നു. എസ്.എൻ.ഡിപി യൂണിയൻ മന്ദിരത്തിലെ ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർമാരായി കെ.ബി. സലിംകുമാർ (ഇടയ്ക്കിടം ), ഡോ. ബാഹുലേയൻ ( പുത്തൂർ), അംബുജാക്ഷൻ(കാരിക്കൽ), വരദരാജൻ(ചൊവ്വള്ളൂർ), രാധാകൃഷ്ണൻ (കുടവട്ടൂർ), രമണൻ(കാരുവേലി), ടി.വി. മോഹനൻ (കരിങ്ങന്നൂർ) ബൈജു ( പാണയം) എന്നിവരെയും യൂണിയൻ ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായി കെ . ബാബു (എസ്. എൻ പുരം), സുദേവൻ (കാരിക്കൽ), ബൈജു ( ചക്കുവരയ്ക്കൽ ), നവരാജൻ( ചുങ്കത്തറ) എന്നിവരെയും യൂണിയൻ ദേവസ്വം സെക്രട്ടറിമാരായി അനിൽകുമാർ( കുടിയ്ക്കോട്) ,രാജു (പരുത്തിയറ), സുരേന്ദ്രൻ (ചക്കുവരയ്ക്കൽ), ധരൺകുമാർ (പാങ്ങോട്) എന്നിവരെയും തിരഞ്ഞെടുത്തു.യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ.സജീവ്ബാബു, അഡ്വ. എൻ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ. നടരാജൻ നന്ദിയും പറഞ്ഞു.