muraleedharan-

തഴവ: വീടിന് സമീപം കടയിലേക്ക് നടന്നുപോകുമ്പോൾ വൃദ്ധൻ സ്കൂട്ടറിടിച്ച് മരിച്ചു. തഴവ മണപ്പള്ളി വടക്ക് വലിയ വീട്ടിൽ മുരളീധരൻ പിള്ളയാണ് (70) മരിച്ചത്. കഴിഞ്ഞ ദിവസം പാവുമ്പ ഭദ്രകാളി ക്ഷേത്ര ജംഗ്ഷന് സമീപമായിരുന്നു അപകടം. ഉടൻ കരുനാഗപ്പള്ളിയിലെയും പിന്നീട് കൊല്ലത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: തങ്കമണിഅമ്മ. മകൻ: അമിതാവ്. മരുമകൾ: രജിന.