തൊടിയൂർ: കൊവിഡ് വാക്സിൻ വിതരണം നിറുത്തിവെച്ചതിനെതിരെ തൊടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടിയൂർ പി. എച്ച് സെന്ററിൽ ഉപരോധ സമരം നടത്തി. യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് ഷിബു. എസ്. തൊടിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിയാസ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. അഫ്സൽ കുരുടന്റയ്യത്ത്, ഷാഫി മുരുകാലയം, അനന്തു, മുരളി, അഖിൽ കൃഷ്ണൻ, ഷാജഹാൻ, ശ്രീരാജ്, അസ്ലം, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.