കൊല്ലം : തണ്ടാൻ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി ടി. പുഷ്പരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഉളിയക്കോവിൽ രാമചന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് മയ്യനാട് ഭദ്രൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ കുണ്ടറ കൃഷ്ണൻ കുട്ടി, സംസ്ഥാന താലൂക്ക് നേതാക്കന്മാരായ രാജൻ ചെറുമൂട്, കേരളപുരം അനിൽകുമാർ, മദനൻ, താരോദയം തങ്കപ്പൻ, രാജേന്ദ്രൻ പൊന്നുജ, സുനിൽകുമാർ കാഞ്ഞിരംവിള, കുളക്കട രാമചന്ദ്രൻ, തങ്കപ്പൻ ചെരണശേരി, മണികണ്ഠൻ മാമ്പുഴ, നടക്കൽ അംബിക, വിഷ്ണു ഉളിയക്കോവിൽ എന്നിവർ സംസാരിച്ചു.