samsala
പാരിപ്പള്ളി സംസ്കാര കലാ ക്ഷേത്രത്തിലെ ആറാംവർഷത്തെ ക്ലാസുകളുടെ ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് നിർവഹിക്കുന്നു

ചാത്തന്നൂർ: പാരിപ്പള്ളി സംസ്കാര കലാ ക്ഷേത്രത്തിലെ കലാപഠന ക്ലാസുകൾ ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് ഉദ്ഘാടനം ചെയ്തു. കലാക്ഷേത്രം പ്രിൻസിപ്പൽ കലാമണ്ഡലം ശിവദാസൻ, മുഖത്തല എ.ആർ. ജീവൻ, കലാമണ്ഡലം ബൈജു, ശില്പി വേളമാനൂർ അഭിലാഷ്, വയലിനിസ്റ്റ്‌ വിജിൻദേവ് എന്നിവർ ക്ലാസെടുത്തു.

സംസ്കാര പ്രസിഡന്റ് എം. ശിവശങ്കരനുണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ഡി. രഞ്ജൻ, അജയകുമാർ, മനോഷ് എന്നിവർ നേതൃത്വം നൽകി. കലാക്ഷേത്രം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ സ്വാഗതവും സംസ്കാര സെക്രട്ടറി എസ്. പ്രസേനൻ നന്ദിയും പറഞ്ഞു.