കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ കൊല്ലം സോപാനം ഒാഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന നാടകോത്സവ വേദിയിൽ ഇന്ന് വൈകിട്ട് 4.30ന് സെമിനാർ നടക്കും(വിഷയം- കഥാപ്രസംഗ കല നേരിടുന്ന വെല്ലുവിളികൾ). ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും. വി. ഹർഷകുമാർ അദ്ധ്യക്ഷത വഹിക്കും. തൊടിയൂർ വസന്തകുമാരി, പ്രൊഫ. വസന്തകുമാർ സാംബശിവൻ, കല്ലട വി.വി. ജോസ്, നരിക്കൽ രാജീവ്കുമാർ എന്നിവർ പ്രസംഗിക്കും. 6.30ന് ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്റെ വിശേഷങ്ങൾ' എന്ന നാടകം അരങ്ങേറും.