shibu
ഷിബുവിന്റെ ഔഷധ കഞ്ഞി

പത്തനാപുരം: പത്തനാപുരം ടൗൺ പള്ളിയിലെ ഔഷധക്കഞ്ഞിക്ക് വൻ ഡിമാൻഡാണ്. അതുകൊണ്ട് തന്നെ ഔഷധക്കഞ്ഞിയുടെ പാചകക്കാരനും ആ പെരുമ ലഭിച്ചു. പത്തനാപുരം ടൗൺ പള്ളിയിൽ കഞ്ഞി തയ്യാറാക്കുന്നത് പുനലൂർ കലയനാട് സ്വദേശി ഷിബുവാണ് . കഴിഞ്ഞ 40 വർഷമായി ടൗൺ പള്ളിയിലെ കഞ്ഞി തയ്യാറാക്കിയിരുന്നത് ഷിബുവും പിതാവും ആയിരുന്നു. തന്റെ പതിനഞ്ചാം വയസിലാണ് ഷിബു പിതാവിനൊപ്പം ഈ മേഖലയിലെത്തുന്നത്. പിതാവിന്റെ മരണശേഷം കഴിഞ്ഞ 20 വർഷമായി കഞ്ഞി

ക​ഞ്ഞി​ ​വയ്ക്കുന്നത് ഷിബു ഒ​റ്റ​യ്ക്കാ​ണ്.

ബിരിയാണിക്കഞ്ഞി

പത്തനാപുരത്തെ നോമ്പ് കഞ്ഞിക്കൊരു പ്രത്യേകത ഉണ്ട്. ബിരിയാണി കഞ്ഞിയെന്നാണ് വിളിപ്പേര്.

രാവിലെ തന്നെ ഷിബു കഞ്ഞി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. പാചകം പൂർത്തിയാകാൻ അഞ്ച് മണിക്കൂർ വേണം. അരിയ്‌ക്കൊപ്പം പയർ, കടല, ഉലുവ,ഉണക്കമുന്തിരി,കശുഅണ്ടിപരിപ്പ് എന്നിവയ്‌ക്കൊപ്പം കറുകപ്പട്ട,ഗ്രാമ്പൂ,എലയ്ക്കാ,ചുക്ക്,ആശാളി തുടങ്ങിയവയെല്ലാം ചേർത്താണ് സ്പെഷ്യൽ കഞ്ഞി നിർമ്മാണം. അരി ഉപയോഗിച്ചുള്ള കഞ്ഞിയ്ക്ക് പുറമെ റവ,ഗോതമ്പ്,പൊടിയരി,പച്ചരി എന്നിവയും ഉപയോഗിക്കാറുണ്ട്. ഇരുപത്തിയെഴാം രാവ് വരെ നോമ്പ് കഞ്ഞിയ്ക്കായി നല്ല തിരക്കാണ്.

ഔഷധക്കൂട്ട്

പ്രഭാതം മുതൽ പ്രദോഷം വരെ വിശപ്പിന്റെ കാഠിന്യം മനസിലാക്കി പ്രാർത്ഥനപൂർവം കഴിയുന്ന വിശ്വാസികൾക്ക് എറെ പ്രധാന്യം നൽകുന്ന ഒരു ഭക്ഷണമാണ് നോമ്പ് കഞ്ഞി.
റമദാൻ നോമ്പ് കാലത്തെ ഔഷധക്കൂട്ട് കൂടിയാണ് കഞ്ഞി.വൈകിട്ട് നോമ്പ് അവസാനിപ്പിച്ച ശേഷം പ്രാർത്ഥന കഴിഞ്ഞാണ് നോമ്പ് കഞ്ഞി കഴിക്കുന്നത്. ഒരുകാലത്ത് പള്ളികളിൽ മാത്രം തയ്യാറാക്കിയിരുന്ന ഈ ഔഷധകഞ്ഞി ഇപ്പോൾ വീടുകളിലും ഒരുക്കുന്നുണ്ട്.