കൊട്ടാരക്കര: നെടുവത്തൂർ നാടല്ലൂർ ശ്രീമഹാശിവ ക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ മഹോത്സവം ഇന്ന് ആരംഭിച്ച് 24ന് സമാപിക്കും. ഇന്ന് വൈകിട്ട് 6ന് ക്ഷേത്രം തന്ത്രി കുളക്കട നമ്പി മഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് എല്ലാ ദിവസവും ഭാഗവത പാരായണം, നവകപൂജ, ശ്രീഭൂതബലി, ദീപാരാധന, പ്രഭാഷണം, എന്നിവ നടക്കും.. 23ന് രാത്രി 10ന് പള്ളിവേട്ട. 24ന് രാവിലെ 9ന് കൊടിയിറക്ക്. വൈകിട്ട് 6.00ന് മഹാദീപാരാധന. 6.45ന് പൂമൂടൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ .