vv

കൊല്ലം: കാഥിക സാമ്രാട്ട് വി. സാംബശിവന്റെ 25-ാം ചരമവാർഷികാചരണം ചവറ തെക്കുംഭാഗം വി. സാംബശിവൻ സ്മാരകത്തിൽ 20ന് കഥാപ്രസംഗ അർച്ചനയോടെ തുടക്കമാകും. 20ന് വൈകിട്ട് 4ന് ഡോ. വസന്തകുമാർ സാംബശിവൻ പുതിയ കഥാപ്രസംഗമായ 'സത്യദേവന്റെ കലാനിധി' സ്മാരകത്തിലെ ഒഥല്ലോ ഹാളിൽ അവതരിപ്പിക്കും. വൈകിട്ട് 5ന് മന്ത്രി എ.കെ. ബാലൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാഥികരായ വി. ഹർഷകുമാർ, ചവറ ധനപാലൻ, തെക്കുംഭാഗം വിശ്വംഭരൻ എന്നിവരെ ആദരിക്കും. വി. സാംബശിവൻ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ. രതീന്ദ്രൻ അദ്ധ്യക്ഷനാകും. 21ന് വൈകിട്ട് 4ന് ചവറ തെക്കുംഭാഗം കേളി കലാക്ഷേത്രത്തിന്റെ കലാപരിപാടികൾ അരങ്ങേറും. 23ന് രാവിലെ 10ന് പുഷ്പാർച്ചന.