കൊട്ടാരക്കര: തൃക്കണ്ണമംഗൽ ശാലേം മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ കൂദാശ നാളെ നടക്കും. രാവിലെ 8ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്കും തുടർന്ന് നടക്കുന്ന കൂദാശക്കും മാർത്തോമ്മാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂയാക്കിം മാർ കൂറിലോസ് തിരുമേനി കാർമ്മികത്വം വഹിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെടുന്ന പരിപാടികളുടെ തത്സമയ സംപ്രേഷണം മാർത്തോമ്മാ സഭയുടെ യൂട്യൂബ് ചാനലിൽ കാണാം.