കുന്നത്തൂർ: മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാര ക്രിയകളും ദേവിയുടെ ഷഡാധാര പ്രതിഷ്ഠയും ചിത്രകൂട പ്രതിഷ്ഠാ ചടങ്ങുകളും ആരംഭിച്ചു. 25,26 തീയതികളിലാണ് പ്രതിഷ്ഠാ കർമ്മങ്ങൾ നടക്കുക. ക്ഷേത്രം തന്ത്രി മുരിങ്ങൂർമന നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. ജ്യോതിശാസ്ത്ര പണ്ഡിതൻ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാടിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്ന ചാർത്തിൻ പ്രകാരമുള്ള പൂജകളാണ് നടക്കുക.ക്ഷേത്ര ശ്രീകോവിലിൽ ദേവിയുടെ ഷഡാധാര പ്രതിഷ്ഠ 25 ന് പുലർച്ചെ 3.58നും 4.21നും മദ്ധ്യേയുള്ള മുഹൂർത്തത്തിലും ചിത്രകൂട പ്രതിഷ്ഠ 26ന് രാവിലെ 11.30ന് വെട്ടിക്കോട്ട് തന്ത്രി പരമേശ്വരൻ വിനായകൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലും നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് എല്ലാ ഭക്തജനങ്ങളും ചടങ്ങിൽ പങ്കാളികളാകണമെന്ന് പ്രസിഡന്റ് രവി മൈനാഗപ്പള്ളി,സെക്രട്ടറി സുരേഷ് ചാമവിള എന്നിവർ അറിയിച്ചു.