കുന്നത്തൂർ:ശാസ്താംകോട്ട പടിഞ്ഞാറെ കല്ലട അംബേദ്കർ സാംസ്കാരിക സമിതി ആൻഡ് ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ ഭരണഘടനാ ശില്പി ഡോ.ബി.ആർ. അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചു.സാംസ്കാരിക സമിതി സെക്രട്ടറി സുഭാഷ്.എസ്.കല്ലട ഉദ്ഘാടനം ചെയ്തു.മനോജ് കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.രജീഷ് കാക്കത്തോപ്പ്,ധനേഷ് രവീന്ദ്രൻ,ആർ.രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.ബാലവേദി അംഗങ്ങളായ ആദിക്കുട്ടൻ,ദേവനന്ദൻ,മാളു ഹർഷൻ,ദേവൂട്ടൻ,കിച്ചു,കൊച്ചുമോൻ ,ധ്യാൻ പ്രദീപ് എന്നിവർ നേതൃത്വം നൽകി.