കൊട്ടാരക്കര: ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്ക്കറുടെ 130-ാം ജയന്തി ആഘോഷം കേരള പിന്നാക്ക ദളിത് സംഘടനാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പൂവറ്റൂർ പാത്തലയിൽ നടന്നു. സമ്മേളനം സിദ്ധനർ സർവീസ് സൊസൈറ്റി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പാത്തല രാഘവൻ ഉദ്ഘാടനം ചെയ്തു.സമിതി ചെയർമാൻ ബി.സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു.കേരള വേളാർ സമാജം സംസ്ഥാന പ്രസിഡന്റ് പട്ടംതുരുത്ത് ബാബു,ശിവപ്രസാദ് വാളകം, ജറോം ഫെർണാണ്ടസ്, ആറ്റുവാശ്ശേരി ആർ.രാധാകൃഷ്ണൻ, ഉമാദേവി എന്നിവർ സംസാരിച്ചു.