കടയ്ക്കൽ : ശക്തമായ കാറ്റിലും മഴയിലും മരം പിഴുത് വീണ് സ്‌കൂൾ കെട്ടിടത്തിന് നാശം. കടയ്ക്കൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിൽ നിന്ന മരമാണ് കെട്ടിടത്തിലേക്ക് വീണത്.വ്യാഴാഴ്ച വൈകിട്ടായിരു
ന്നു സംഭവം. കെട്ടിടത്തിന്റെ തൂണുകളിൽ ഒന്ന് തകരുകയും ഓടുകൾ പൊട്ടുകയും ചെയ്തു. അടുത്തിടെ പുതുക്കി പണിത കെട്ടിടമായിരുന്നു ഇത്. മര ചില്ലകൾ നേരത്തെ വെട്ടി മാറ്റിയിരുന്നതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല.