കൊല്ലം: ജില്ലയിലെ ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെല്ലാം ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന ബസ് ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ എന്നിവർ സഹകരിക്കണം. ആർ.ടി.ഒയ്ക്കാണ് പരിശോധനയുടെ ചുമതലയെന്ന് കളക്ടർ അറിയിച്ചു.