കുളത്തൂപ്പുഴ: കൊവിഡ് വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും നിലവിലെ പൊതു സ്ഥിതി വിലയിരുത്തുന്നതിനും സർവ്വകക്ഷി യോഗം ചേരും. ഇന്ന് വൈകിട്ട്3.30ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് യോഗം ചേരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ അറിയിച്ചു.