schoo
ആരംപുന്ന ഗവ.എൽ.പി.സ്കൂളിൽ സജ്ഞീകരിച്ച പഠന മുറിയുടെ പ്രവർത്തനോദ്ഘാടനം പുനലൂർ ബി.പി.സി ജയചന്ദ്രൻ നിർവഹിക്കുന്നു.

പുനലൂർ: കുട്ടികളുടെ ശാരീരിക ബുദ്ധി വികാസത്തിന് ഉതകുന്ന രീതിയിലുളള പഠന പ്രവർത്തനങ്ങൾക്കായി താലോലം എന്ന പേരിൽ ആരംപുന്ന ഗവ.എൽ.പി.സ്കൂളിൽ പഠന മുറി സജ്ജമാക്കി.പുനലൂർ ബി.പി.സി ജയചന്ദ്രൻ പഠന മുറിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.ഗോപു.വി.നായർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ബി.സുജാത മുഖ്യപ്രഭാഷണം നടത്തി.ബി.ആർ.സി കോ-ഓഡിനേറ്റർ മഞ്ജു, സ്കൂൾ പ്രഥമാദ്ധ്യാപിക റെജിമോൾ, റിട്ട.എച്ച്.എം.എസ്.സുഷ, അദ്ധ്യാപിക ടി.കെ.സാറാമ്മ തുടങ്ങിയവർ സംസാരിച്ചു.