pattathanam-
ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന ദുരന്ത നിവാരണ സമിതി യോഗം

കൊട്ടിയം: കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണ സമിതി യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല ബിനുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. വാർഡുകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന, വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തും. വീടുകൾ കേന്ദ്രീകരിച്ച് ലഘുലേഖകൾ വിതരണം ചെയ്യും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ. സാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഏലിയാമ്മ ജോൺസൺ, പ്ലാക്കാട് ടിങ്കു, അനീഷ നിസാം, പഞ്ചായത്ത്‌ സെക്രട്ടറി എം. സ്റ്റീഫൻ, അസി. സെക്രട്ടറി അൻവർ റഹ്മാൻ, ജൂനിയർ സൂപ്രണ്ട് ആർ.ഇ. മേരി ഷീജ, മെഡിക്കൽ ഓഫീസർമാരായ ഡോ. ബിന്ദു, ഡോ. വീണാരാജ്, ഡോ. പി. ചിത്ര, വില്ലേജ് ഓഫീസർ ജി. രാജി തുടങ്ങിയവർ പങ്കെടുത്തു.