ശാസ്താംകോട്ട: പട്ടിക ജാതി ക്ഷേമ സമിതി കുന്നത്തൂർ , ശൂരനാട് ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ.അംബേദ്കറുടെ 130-ാം ജന്മദിനാചരണം ഭരണിക്കാവിൽ നടന്നു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി 'ദളിത് അവകാശങ്ങളും കോടതികളുടെ നിലപാടുകളും ' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി സെമിനാർ നടന്നു. പി.കെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ.കെ.സോമപ്രസാദ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ശൂരനാട് ഏരിയാ സെക്രട്ടറി വി. വാസുദേവൻ അദ്ധ്യക്ഷനായി കുന്നത്തൂർ ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി ടി. ആർ. ശങ്കരപിള്ള ,പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ലക്ഷ്മിക്കുട്ടി , കെ.ജനാർദ്ദനൻ, കെ.രമേശൻ, അഡ്വ .എസ്. വിജയാനന്ദ് , ബാലകൃഷ്ണൻ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത എന്നിവർ സംസാരിച്ചു.