തഴവ: കുലശേഖരപുരം പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 162 കടന്നതോടെ സ്ഥിതി കൂടുതൽ ആശങ്കാജനകമായി .കൊവിഡ് ഒന്നാം ഘട്ട വ്യാപനത്തിന്റെ സാഹചര്യത്തിൽ ആവർത്തിച്ച് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട പഞ്ചായത്തിൽ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന അവസ്ഥയാണ്. പഞ്ചായത്തിന്റെ തീരദേശ മേഖല കേന്ദ്രീകരിച്ചാണ് രോഗബാധിതരുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്നത്. വരും ദിവസങ്ങളിൽ പൊലീസിന്റെ സഹായവും പരമാവധി പ്രയോജനപ്പെടുത്തി സാമൂഹ്യ നിയന്ത്രണം കൂടുതൽ ശക്തമാക്കുവാനാണ് പഞ്ചായത്ത് ,ആരോഗ്യ വകുപ്പ് അധികൃതർ ശ്രമിക്കുന്നത്.