കൊട്ടാരക്കര: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊട്ടാരക്കരയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി.ഇതിന്റെ ഭാഗമായി ആർ.ഡി.ഒ, റൂറൽ എസ്.പി,അഡിഷണൽ എസ്.പി, ഡിവൈ.എസ്.പി, തഹസീൽദാർ, ഡെപ്യൂട്ടി തഹസീൽദാർ, സെക്ടറൽ മജിസ്ട്രേട്ട്, ഹെൽത്ത് ഇൻസ്പെക്ടർമാർ, എന്നിവരുടെ നേതൃത്വത്തിൽ ടൗണിലെ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് പരിശോധന നടത്തി.വ്യാപാര സ്ഥാപനങ്ങളിലുള്ളവർക്ക് വേണ്ട നിർദ്ദേശങ്ങളും ബോധവത്ക്കരണവും നൽകി. ഇന്നലെ പരമാവധി വാണിംഗും ബോധവത്ക്കരണവും നടത്തി .ഇന്ന് മുതൽ കർശന നിയമ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ എല്ലാവരും ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ജോലിക്ക് പ്രവേശിക്കാവൂ എന്നും നിർദ്ദേശിച്ചു.നഗരസഭ പരിധിയിൽ വ്യാപകമായി പൊലീസ് പൊതുജനങ്ങൾക്കായി കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന അനൗൺസ് മെന്റും നടത്തി.