കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം സോപാനം ഒാഡിറ്റോറിയത്തിൽ നടന്നുവരുന്ന നാടകോത്സവത്തിന്റെ ഭാഗമായ ചർച്ചാസംഗമം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. "സർഗാത്മകത നഷ്ടപ്പെടുന്ന രാഷ്ട്രീയരംഗം" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ
ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. കെ.പി. സജിനാഥ്, പരിസ്ഥിതി പ്രവർത്തകൻ ടി.കെ. വിനോദൻ, മാദ്ധ്യമപ്രവർത്തകൻ എസ്. സുധീശൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, കെ.പി.എ.സി. ലീലാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൊല്ലം അശ്വതീഭാവനയുടെ 'കുരങ്ങുമനുഷ്യൻ' എന്ന നാടകം അവരിപ്പിച്ചു.