കൊട്ടാരക്കര: കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിലെ ഉപദേശക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കഥകളി പ്രോത്സാഹനാർത്ഥം കൊട്ടാരക്കര തമ്പുരാന്റെ പേരിലാണ് പുരസ്‌കാരങ്ങൾ നൽകിയത്. കഥകളി യുവകലാ പ്രതിഭാ പുരസ്‌കാരം കഥകളി സംഗീത കലാകാരൻ എം.എൻ. കൃഷ്ണകുമാറിനും പെരുന്തച്ചൻ പുരസ്‌കാരം ശില്പി സി. രമേശ് പാലക്കാടിനുമാണ് ലഭിച്ചത്. ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ തിരുവാതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ. വാസു പുരസ്‌കാര വിതരണം നിർവഹിച്ചു. പതിനായിരത്തൊന്ന് രൂപയും ഫലകവുമാണ് പുരസ്കാരം. ഉപദേശക സമിതി പ്രസിഡന്റ് മുകളുവിള അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.വത്സല, വൈസ് പ്രസിഡന്റ് അശ്വനിദേവ്, ദേവസ്വം അസി.കമ്മിഷ്ണർ ജി.മുരളീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.