കൊല്ലം : പട്ടത്താനം വനിതാസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരി ഡോ. ജലജ നരേഷിനെ അനുമോദിച്ചു. വി.എസ്.എസ് അംഗം ഡോ. ജലജ നരേഷിന്റെ ആദ്യകൃതിയാണ് ‘മഞ്ഞു തിന്നുന്ന കുതിരകൾ’ എന്ന കഥാസമാഹാരം. അനുമോദന യോഗത്തിൽ സമിതി രക്ഷാധികാരിയും കൊട്ടാരക്കര ഗവ. ഹോസ്പിറ്റൽ സീനിയർ ഗൈനക്കോളജി കൺസൾട്ടന്റുമായ ഡോ. എൻ.ആർ. റീന, ഡോ. ജലജ നരേഷിനെ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. സമിതി പ്രസിഡന്റ് പ്രൊഫ. സരോജിനി രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി വിമലകുമാരി പുസ്തകപരിചയം നടത്തി. മുൻ സെക്രട്ടറി ശ്യാമളരാജൻ ആശംസപ്രസംഗം നടത്തി. ജോ. സെക്രട്ടറി ഗിരിജ ഷാജി നന്ദി പറഞ്ഞു.