c

കൊല്ലം : കൊവിഡ് രണ്ടാംഘട്ട വ്യാപനത്തെ ചെറുക്കാൻ ശക്തമായ പ്രതിരോധ നടപടികളുമായി സിറ്റി പൊലീസ് രംഗത്ത്. സിറ്റി പൊലീസിലെ 8 അസിസ്റ്റന്റ് കമ്മിഷണർമാർ, 21 ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സേനയുടെ പകുതി സേനാംഗങ്ങളെ ഉൾപ്പെടുത്തി കൊവിഡ് പ്രതിരോധ സേന രൂപീകരിച്ചെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ അറിയിച്ചു.
കൊല്ലം സിറ്റി മേഖലയിൽ മാത്രമായി ഒരു സബ് ഇൻസ്‌പെക്ടറും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട 121 ടീമുകൾ രൂപീകരിച്ച് പരിശോധന ശക്തമാക്കി. കൊവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന നടപടിയാണ് കൈക്കൊള്ളുന്നത്. കൃത്യമായി മാസ്‌ക് ധരിക്കാത്ത 5763 പേർക്കെതിരെയാണ് പെറ്റി കേസെടുത്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ച 16758 പേരിൽ നിന്ന് 142500 രൂപ പിഴയീടാക്കി.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന കാമറകളുടെ സഹായത്താൽ നിയമലംഘകരെ കണ്ടെത്തി പിഴ ചുമത്തും.

ടി. നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ