തൊടിയൂർ: കല്ലേലിഭാഗം കൂമ്പില്ലാക്കാവ് ശ്രീനാഗരാജ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം നാളെ മുതൽ 28 വരെ നടക്കും. തന്ത്രി മുഖ്യൻ ടി.കെ. മഹാരാജൻ, കൃപൻ തിരുമേനി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടത്തുന്നത്.21ന് വൈകിട്ട് 6ന് ചേരുന്ന ആത്മീയ സദസ് സിനിമ താരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ
ആത്മീയ പ്രഭാഷണം നടത്തും. 22ന് ഉച്ചയ്ക്ക് 12.30ന് താഴികക്കുടം പ്രതിഷ്ഠ, വൈകിട്ട് 7ന് ഡോ. കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസ ജപലഹരി, 24ന് വൈകിട്ട് 6ന് നടക്കുന്ന ആത്മീയ സമ്മേളനം സിനിമാതാരം ഊർമ്മിള ഉണ്ണി ഉദ്ഘാടനം ചെയ്യും. പള്ളിക്കൽ സുനിൽ പ്രഭാഷണം നടത്തും.25ന് പകൽ 11.57നും 12.19നും മദ്ധ്യേയാണ് പ്രതിഷ്ഠാകർമ്മം. 28ന് നാലാം കലശവും കലം പൊങ്കലും നടക്കും.
രാവിലെ 7.30 ന് സിനിമാതാരം ഗായത്രിവർഷ പൊങ്കാല സമർപ്പണം നിർവഹിക്കും.വൈകിട്ട് 6ന് ദീപക്കാഴ്ച, ദീപാരാധന, കായൽവിളക്ക് എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.