പുത്തൂർ: സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ഇന്ന് മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം നടക്കും. ജയലക്ഷ്മി വിനോദിന്റെ നിറമണിഞ്ഞ തൂവലുകൾ, മേഘ്ന ഹരിയുടെ പൂവാകയും പൂത്തുമ്പിയും നിരഞ്ജന്റെ ഒറ്റയില ചില്ലകൾ എന്നീ കവിതാ സമാഹാരങ്ങളാണ് പ്രകാശനം ചെയ്യുക. രാവിലെ 10ന് മുൻ എം.പി. കെ.എൻ. ബാലഗോപാൽ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ. ഷാജു എന്നിവരാണ് പ്രകാശനം നിർവഹിക്കുക. ചലച്ചിത്ര നടൻ സച്ചിൻ ആനന്ദ്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, വികാസ് സെക്രട്ടറി ബാബു രാജേന്ദ്രൻ പിള്ള എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും.