chc
കൊവിഡ് വാക്സിനേഷൻ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ഉപരോധ സമരം

ഓച്ചിറ: കൊവിഡ് വാക്സിനേഷൻ ലഭ്യമല്ലാത്തതിലും ആരോഗ്യവകുപ്പിന്റെയും ഉദാസീനതയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉപരോധിച്ചു. അടിയന്തരമായി വാക്സിനേഷൻ എടുക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. സമരത്തിന് മണ്ഡലം പ്രസിഡന്റ്‌ കെ.വി. വിഷ്ണു ദേവ്, തേജസ്‌ പ്രകാശ്, കല്ലൂർ വിഷ്ണു, റിജോ പ്ലാമൂട്ടിൽ, ബിച്ചു പാലപ്പള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.