കരുനാഗപ്പള്ളി : റോട്ടറി ക്ലബിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 45ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ (കൊവാക്സിൻ )നൽകുന്നു. ഇന്ന് മുതൽ 21 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് ക്യാമ്പിന്റെ പ്രവർത്തനം. സ്പോട്ട് രജിസ്ട്രേഷൻ ഉച്ചയ്ക്ക് 2 മണി വരെ ഉണ്ടായിരിക്കും.റോട്ടറി ക്ലബ്‌ ഇന്റർനാഷണൽ ഡി.ജി.എൻ.ഡി ഡോ.ജി. സുമിത്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ അൻവർ സാദത്ത് അദ്ധ്യക്ഷത വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർ കാർഡും മൊബൈൽ ഫോൺ നമ്പരും നിർബന്ധമായി കൊണ്ടുവരണമെന്ന് ക്ലബ്‌ പ്രസിഡന്റ്‌ അൻവർസാദത്ത്, സെക്രട്ടറി നിസാർ അഹമ്മദ്‌ എന്നിവർ അറിയിച്ചു.