phot
കൊവിഡ് രണ്ടാംഘട്ട വ്യാപനങ്ങളുടെ ഭാഗമായി പുനലൂർ നഗരസഭയിൽ ആരംഭിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ സാനിറ്റൈസർ നൽകി നിർവഹിക്കുന്നു. ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, വസന്തരഞ്ചൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്.ബിജു തുടങ്ങിയവർ സമീപം

പുനലൂർ: കൊവിഡ് രണ്ടാം ഘട്ട വ്യാപനങ്ങളെ ചെറുക്കാൻ നഗരസഭ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പട്ടണത്തിലെത്തുന്ന ജനങ്ങൾക്ക് സാനിറ്റൈസർ ഉൾപ്പടെയുള്ളവ വിതരണം ചെയ്യാൻ നാല് കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളാണ് നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ചത്.പൊതുജനങ്ങൾ ഏറ്റവും കൂടുന്ന പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ, ചെമ്മന്തൂരിലെ സ്വകാര്യബസ് സ്റ്റാൻഡ്, ശ്രീരാമപുരം മാർക്കറ്റ് ജംഗ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആശാവർക്കർമാരുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബൂത്തുകൾ ആരംഭിച്ചത്.ഇതിനൊപ്പം വീടുകളും വ്യാപാരശാലകളും കേന്ദ്രീകരിച്ച് ലഘുലേഖ വിതരണവും ബോധവത്ക്കരണവും ആരംഭിച്ചു.കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ ചേർന്ന യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ നഗരസഭ തല ഉദ്ഘാടനം കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ നിർവഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, പി.എ.അനസ്, വസന്ത രഞ്ചൻ, കൗൺസിലർ അജി ആന്റണി, സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ജെ.ഡേവിഡ്, പുനലൂർ എ.ടി.ഒ.ജയകുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, സിനി,അരവിന്ദ്, ക്ഷമി,അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.