പരവൂർ: നാടക് ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കമായി. നാടക പ്രവർത്തകനും പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റുമായ കെ. സദാനന്ദന് നാടക് ജില്ലാ ജോയിന്റ് സെക്രട്ടറി പരവൂർ സുവർണൻ വസതിയിലെത്തി ആദ്യ അംഗത്വം നൽകി. ചാത്തന്നൂർ മേഖലാ സെക്രട്ടറി വേണു ചോഴോത്ത് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.