പടിഞ്ഞാറേക്കല്ലട: അയിത്തോട്ടുവാ തോപ്പിൽ കടവിന് സമീപം മഹേഷ്ഭവനിൽ മഹേഷ് ബാബുവിന്റെ ചികിത്സാ ധനസഹായ നിധിയിലേക്ക് കല്ലട സൗഹൃദം വാട്ട്സ് ആപ്പ് കൂട്ടായ്മ പ്രവർത്തകർ സമാഹരിച്ച ആദ്യ ഗഡുവായ അമ്പതിനായിരം രൂപ കൈമാറി. ടാങ്കർ ലോറി ഡ്രൈവറായ മഹേഷ് ബാബുവിന് പാൻക്രിയാസ് ഗ്രന്ഥിയ്ക്കുണ്ടായ തകരാറിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിലധികമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഭാരവാഹികളായ കെ. മഹേന്ദ്രൻ ,ഉമ്മൻ രാജു. ആർ.സി.പ്രസാദ്. അനിൽ തോപ്പിൽ ,ജോൺ ഐക്കര,ശിവകുമാർ , സജു ലൂക്കോസ് , അജി ചിറ്റക്കാട്, ബിജു സുഗത , രഞ്ജിത്ത്, ശിവപ്രസാദ് കൊച്ചനിയൻപിള്ള എന്നിവർ പങ്കെടുത്തു.