പടിഞ്ഞാറേക്കല്ലട: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന്റെ 29-ാം വാർഷികവും പൊതു സമ്മേളനവും കടപുഴ നവോദയ ഗ്രന്ഥശാലയിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് എൻ. തങ്കപ്പൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ശാസ്താംകോട്ട ബ്ളോക്ക് സെക്രട്ടറി എസ് . വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. വി.മുരളീധരൻ പിള്ള സ്വാഗതവും എം. ഭദ്രൻ റിപ്പോർട്ടും ടി.സുധാകരൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എൻ .തങ്കപ്പൻ പിള്ള( പ്രസിഡന്റ്) എം. ഭദ്രൻ( സെക്രട്ടറി) വി.മുരളി( ട്രഷറർ) കൂടാതെ 18 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.