പുനലൂർ :കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പുനലൂർ ഗവ. ഹോമിയോപ്പതി ആശുപത്രിയും റെഡ് ക്രോസ് ഐ.എച്ച്. കെയുടെയും നേതൃത്വത്തിൽ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിയ്ക്കുന്ന ഹോമിയോ ആശുപത്രിയിൽ വച്ച് വിതരണ ചടങ്ങ് പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്യും. പുനലൂർ സെന്റ്തോമസ് ഹോസ്പിറ്റൽ ഡോ. കെ.ടി.തോമസ് അദ്ധ്യക്ഷത വഹിയ്ക്കും. പുനലൂർ ഗവ.ഹോമിയോ ഡോ.ഐ .ആർ .അശോക് കുമാർ മരുന്നിന്റെ വിതരണോദ്ഘാടനം നിർവഹിക്കും.