അഞ്ചൽ: ലയൺസ് ക്ലബ് ഇന്റർ നാഷണൽ ഡിസ്ട്രിക്ട് 318 എ റീജിയൻ 11 ന്റെ കോൺഫറൻസ് അഞ്ചൽ അൽ അമാൻ കൺവെൻഷൻ സെന്ററിൽ നടക്കും.ഇന്ന് വൈകിട്ട് 6.30 ന് ലയൺസ് ക്ലബ് മുൻ ഇന്റർ നാഷണൽ ഡയറക്ടർ ആർ.മുരുകൻ ഉദ്ഘാടനം ചെയ്യും. റീജിയൻ ചെയർമാൻ ലയൺ അനീഷ് കെ. അയിലറ അദ്ധ്യക്ഷത വഹിക്കും. റീജിയണിൽ നടത്തുന്ന സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.ജി. രാജേന്ദ്രൻ നിർവഹിക്കും. മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ കെ.സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ലയൺസ് ക്ലബുകളിൽ പുതിയതായി അംഗമെടുത്തവരെ സ്വീകരിക്കുന്ന ചടങ്ങ് മുൻ ഡിസ്ട്രിക്ട ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ നിർവഹിക്കും. സോൺ ചെയർമാൻമാരായ എ.ആർ. ജയരാജ്, ജി. സുഗതൻ, അഡ്വ. എസ്.എം. ഖലീൽ, ഡോ. വി.കെ. ജയകുമാർ, ഡോ. കെ.ജി. ഉണ്ണിത്താൻ, ലീനാ അലക്സ്, കെ. യശോധരൻ, ഫസൽ അൽ അമാൻ, ക്ലബ് പ്രസിഡന്റുമാരായ രാധകൃഷ്ണൻ സി.പിള്ള, രഞ്ജു ടിൻസൺ, ബിനു പി. ജേക്കബ് ജോർജ്ജ്, രാജേന്ദ്രൻ നായർ, ജയചന്ദ്രൻപിള്ള, സി.സജി കുമാർ,അഞ്ചൽ, ആയൂർ, പുനലൂർ, പുനലൂർ ടൗൺ, പുനലൂർ ഗ്രേറ്റർ, പത്തനാപുരം, ചടയമംഗലം, പുയപ്പള്ളി ക്ലബിലെ മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. രണ്ട് വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ വച്ച് നടത്തും.