vacine
സി. അച്യുതമേനോൻ സഹകരണ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ച കൊവിഡ് വാക്സിനേഷൻ കേന്ദ്രം സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

മുഖത്തല: സി. അച്യുതമേനോൻ സഹകരണ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ച കൊവിഡ് വാക്സിനേഷൻ, പരിശോധനാ കേന്ദ്രങ്ങളുടെ ഉദ്‌ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ നിർവഹിച്ചു. ആശുപത്രി പ്രസിഡന്റ്‌ ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ജി. ബാബു, മുഖത്തല മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്‌, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൽ. ജലജകുമാരി, ആശുപത്രി ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ എ.ജി. രാധാകൃഷ്ണൻ, ജെ.സി. അനിൽ, എൻ. രവീന്ദ്രൻ, സി. അജയപ്രസാദ്‌, എ. ഗ്രേഷ്യസ്, അതുൽ ബി. നാഥ്, ഹണി ബെഞ്ചമിൻ, ജലജ ഗോപൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ടി. വിജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ്‌ മനോജ്‌ കുമാർ നന്ദിയും പറഞ്ഞു.