lasar

കൊല്ലം: തൃക്കടവൂർ, കുരീപ്പുഴ കീക്കോലിൽ മുക്കിന് സമീപം ബൈപ്പാസ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. സ്‌കൂട്ടർ യാത്രക്കാരനായ തൃക്കടവൂർ, കുരീപ്പുഴ, സ്നേഹതീരം നഗർ-125, നെല്ലിവിള പുത്തൻവീട്ടിൽ ലാസർ പീറ്ററാണ് (65- തങ്കച്ചൻ) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6ഓടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ലാസറിനെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 6.30ഓടെ മരിച്ചു. സംസ്കാരം ഇന്ന് കുരീപ്പുഴ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജോളി. മക്കൾ: മെൽബിൻ ലാസർ, ടിന്റു. മരുമക്കൾ: ജൂലിയറ്റ് മേരി, ഗേറ്റി.