ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തിൽ മത്സ്യതൊഴിലാളികൾക്കായി ഇന്ന് മെഗാ വാക്സിനേഷൻ ക്യാമ്പ് നടക്കും. രാവിലെ 9 മുതൽ ആലപ്പാട്, അഴീക്കൽ ഫാമിലി ഹെൽത്ത് സെന്ററുകളിൽ നടക്കുന്ന ക്യാമ്പിൽ 45 വയസ് പൂർത്തിയായ എല്ലാ മത്സ്യതൊഴിലാളികളും പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അറിയിച്ചു.