കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ ഡോ. ജെ. ശ്രീജ, ഡോ. ആർ.എസ്. ജയ എന്നിവർക്ക് പി.ടി.എയുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ സെക്രട്ടറി ഡോ. വി. നിഷ, ഡോ. ബേണി ബി. രാജ്, ഡോ. എസ്. ശേഖരൻ, സൂരജ്, എൽ. അനിൽകുമാർ, പട്ടത്താനം സുനിൽ, ഡോ. ഗിരീഷ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ നിഷ ജെ. തറയിൽ അദ്ധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു.