colle
കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ട​ത്തി​ൽ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​ല​യി​രു​ത്താ​ൻ​ ​ക​ള​ക്ട​ർ​ ​ബി.​ ​അ​ബ്ദു​ൽ​ ​നാ​സ​ർ,​ ​ക​മ്മി​ഷ​ണ​ർ​ ​ടി.​ ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​ർ​ ​കൊ​ല്ലം​ ​ചാ​മ​ക്ക​ട​ ​മാ​ർ​ക്ക​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ന്നു

കൊല്ലം: കൊവിഡ് രണ്ടാം ഘട്ട വ്യാപനം തടയാൻ ഇന്നലെ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറും സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണനും ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നേരിട്ട് റെയ്ഡ് നടത്തി.
കച്ചവട സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതും മാസ്‌ക് ധരിക്കാത്തതും സാനിറ്റൈസർ വയ്ക്കാത്തതുമായ സാഹചര്യം കണ്ടെത്തി. ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
കൊല്ലം മാർക്കറ്റ്, മറ്റു വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, പൊതു ഇടങ്ങൾ, ആൾക്കൂട്ട സാദ്ധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളാണ് സന്ദർശിച്ചത്. എ.സി.പിമാരായ എസ്.വൈ. സുരേഷ്, ടി.ബി. വിജയൻ എന്നിവരടങ്ങുന്ന സംഘം മിന്നൽ പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശക രജിസ്റ്റർ, സാനിറ്റൈസർ, തെർമൽ സ്‌കാനർ എന്നിവ സംബന്ധിച്ച പരിശോധനയും നടത്തി.